01 December 2023

ഹിജ്റ

HIBA HANAN PV

Hiba Hanan Pv

Grand daughter of Kunhalan Kutty Master

ഹിജ്‌റ
ഹിജ്‌റ

(രണ്ടാം കുടുംബ സംഗമ സുവനീറില്‍ ഹിബ ഹനാന്‍ സാജിത ചേലേമ്പ്ര എഴുതിയ കവിത)

അയാള്‍ ഹിജ്റ പോവുകയാണ്.
തന്റെ യൗവനത്തിലേക്ക്.
കൗമാരത്തിലേക്കും ബാല്യത്തിലേക്കും.
ഒടുക്കം അമ്മയുടെ ഗര്‍ഭാവസ്ഥയില്‍
ഭ്രൂണത്തിന്റെ രൂപത്തില്‍ അയാള്‍ എത്തി നിന്നു.
ലക്ഷ്യങ്ങള്‍ ഒന്നൊന്നായി ചികഞ്ഞെടുത്തു.
തിരക്കുകള്‍ തന്റെ നല്ലകാലം
കൊത്തിയെടുക്കുന്നതിനു മുന്‍പ്
അവസരങ്ങള്‍ ചോര്‍ന്നിറങ്ങുന്നതിനും
പിന്നീട് തിരികെ വരാതിരിക്കുന്നതിനും മുന്‍പ്
വാക്കുകള്‍ കൂട്ടി വായിക്കുന്നതിനും
പിച്ചവെച്ചു നടക്കുന്നതിനും മുന്‍പ്
തിരുത്തണം-
വിധികള്‍, വിലക്കുകള്‍,
വേരില്‍ ആഴ്ന്നിറങ്ങിയ വിഷ പദാര്‍ത്ഥങ്ങളെ കുടിയൊഴിപ്പിക്കണം.
കറുപ്പും വെളുപ്പും
നിറങ്ങളായ് കാണണം.
മായ്ച്ചു കളയലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കുമൊടുവില്‍
ആദ്യത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കണം
ഉദരത്തില്‍ നിന്നും തുടങ്ങണം!